പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയും വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍ വരും. എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില അവലോകനം ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വിലയിലുണ്ടായ വ്യതിയാനമാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.

കഴിഞ്ഞ യോഗത്തിലും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില രണ്ടു രൂപ 21 പൈസയും ഡീസല്‍ വില ഒരു രൂപ 79 പൈസയുമാണ് കഴിഞ്ഞ തവണ വര്‍ധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts