നാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും.

ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.

ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയന്‍ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ചത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഓട്ടോറിക്ഷകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ ബൈക്ക് ടാക്സി സര്‍വീസുകാര്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നുവെന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ആരോപണം. യുവാക്കളെയും കോളജ് വിദ്യാര്‍ഥികളെയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ് ബൈക്ക് ടാക്സി സര്‍വീസ് നടത്തുന്നവര്‍ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts