മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുൽ ഗാന്ധി ബെംഗളൂരുവിൽ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

ഞായറാഴ്ച മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് മടങ്ങും.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ചൊവ്വാഴ്ചയാണ് കുനിഗലിലെ പരിപാടി. ഇത്തവണ 140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടിക 22ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
[masterslider id="10"]

Related posts