നഗരത്തിൽ വേനൽ കനക്കുന്നു; കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് ജനം

ബെംഗളൂരു : വേനൽ കനക്കുന്നതോടെ സംസ്ഥാനത്തെ 17 ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. സ്ഥിരമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വടക്കൻ കർണാടകത്തിലെ വിവിധ ജില്ലകളെ അപേക്ഷിച്ച് ബെംഗളൂരു റൂറലിനാണ് വലിയതോതിൽ കുടിവെള്ള ക്ഷാമമുണ്ടാകുക.ഭൂഗർഭജലനിരപ്പ് കുറഞ്ഞതും കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമല്ലാത്തതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏപ്രിലോടെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ജില്ലകളിൽ ഇവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ എൻവയോൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.റായ്ചൂരു, ചിക്കബെല്ലാപുര, കലബുറഗി, ഗദക്, കൊപ്പാൾ, വിജയപുര, ബീദർ, ബെലഗാവി, ബെംഗളുരു അർബൻ, കോലാർ, ബാഗൽകോട്ട്, ദാവണഗെരെ, യാദ്ഗിർ, ചിത്രദുർഗ, തുമകൂരു, ഉത്തരകന്നഡ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ജില്ലകൾ.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ഇവയിൽ ഭൂരിഭാഗം ജില്ലകളിലും സ്ഥിരമായി വരൾച്ചയുണ്ടാകാറുണ്ട്.എന്നാൽ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇത്തവണ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യതയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം മികച്ച മഴ ലഭിച്ചതോടെ ഇത്തവണ വരൾച്ചയ്ക്ക് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വേനൽച്ചൂട് ക്രമാതീതമായി വർധിച്ചത് ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts