ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിലെ വെള്ളക്കെട്ട്, വിശദീകരണവുമായി അധികൃതർ 

flood rain

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമായത് ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്. മാര്‍ച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ മാര്‍ച്ച്‌ 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു. പ്രധാനപാത ഭൂനിരപ്പില്‍ നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള ഓവുചാല്‍ മൂന്ന് മൂറ്ററോളം വീതിയില്‍ മണ്ണിട്ടുനികത്തി എളുപ്പവഴി നിര്‍മിച്ചതോടെ ഓവുചാലിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും അതിവേഗപാതയില്‍ വെള്ളം കയറുകയും ചെയ്തതായി ഗതാഗതവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts