ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിലെ വെള്ളക്കെട്ട്, വിശദീകരണവുമായി അധികൃതർ 

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമായത് ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്. മാര്‍ച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മാര്‍ച്ച്‌ 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു. പ്രധാനപാത ഭൂനിരപ്പില്‍ നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു. തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള…

Read More
Click Here to Follow Us