വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു : കല വെൽഫെയർ അസോസിയേഷന്റെ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.

ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണൽ വെച്ച് നടന്ന ആഘോഷപരിപാടി കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് ഉദ്ഘടനം ചെയ്തു.

ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ഹിത വേണുഗോപാൽ ക്ലാസ്സ്‌ നയിച്ചു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീ ജീവൻ തോമസ്, ശ്രീമതി പ്രസന്ന ആനന്ദ്, സീത രെജീഷ്, സീന സന്തോഷ്‌, സുജാത ടി എന്നിവർ സംസാരിച്ചു.

കുട്ടികളുടെ ഡാൻസ് പ്രോഗ്രാമിന് ശേഷം ഗാനമേളയും പരിപാടിയുടെ ഭാഗമായി നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts