സദാചാര പോലീസിങ്, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരനെ അറസ്റ്റുചെയ്തു. മഞ്ജുനാഥ് റെഡ്ഡി എന്ന പോലീസുകാരനാണ് അറസ്റ്റിലായത് . ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന്…

Read More

കർണാടകയിൽ നിന്നും കേരളത്തിലേക്ക് രേഖയില്ലാത്ത സ്വർണ കടത്ത് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

മുത്തങ്ങ : ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. 10 ദിവസം മുന്‍പാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍…

Read More

വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം, 2 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ്, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ എന്നിവരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടർമാരുടെ വിവര ചോർച്ചയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 17-ന്, ചിലുമേ എജ്യുക്കേഷണൽ കൽച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ട്രസ്റ്റ് എന്ന എൻജിഒ, ബിബിഎംപി പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ മറവിൽ ബെംഗളൂരു നഗരത്തിലെ വോട്ടർമാരുടെ വിവരങ്ങൾ…

Read More

മുഹമ്മദ് നബിയെക്കുറിച്ച് ഉപന്യാസ മത്സരം, ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യാതൊരുവിധ നിർദ്ദേശവും ലഭിക്കാതെ മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി ഉപന്യാസ മത്സരം സംഘടിപ്പിച്ച ഗദഗ് ജില്ലയിലെ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഗദഗ് താലൂക്കിലെ നാഗാവിയിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ അബ്ദുൾ മുനാഫ് ബിജാപൂരിനെയാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ സിദ്രാമപ്പ എസ്.ബിരാദാർ സസ്‌പെൻഡ് ചെയ്തത്. പ്രധാനാധ്യാപകനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാഗവി ഗവൻമെന്റ് ഹൈസ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന 43 വിദ്യാർത്ഥികൾക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള പുസ്തകം നൽകിയ ശേഷം മറ്റ് അധ്യാപകരോടും…

Read More

മദ്യപിച്ചെത്തിയ യാത്രക്കാരനോട് മോശമായി പെരുമാറി; കെഎസ്ആർടിസി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗലയിൽ മദ്യപിച്ചെത്തിയ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയും അച്ചടക്ക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ബസിലെ വടിയിൽ മുറുകെ പിടിച്ച യാത്രക്കാരനെ കണ്ടക്ടർ ബസിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ അടിക്കുന്നത് കാണാം. യാത്രക്കാരൻ ബസിൽ നിന്ന് പിൻവശത്തെ വാതിലിലൂടെ ഇറങ്ങുമ്പോൾ, കണ്ടക്ടർ അദ്ദേഹത്തെ ചവിട്ടുകായും അതോടെ യാത്രക്കാരൻ നിലത്തുവീണഴുന്നതും തുടർന്ന് യാത്രക്കാരന് ബോധമുണ്ടോ എന്ന് പരിശോധിച്ച ശേഷം കണ്ടക്ടർ ഡ്രൈവറോട് ബസ്…

Read More

അങ്കൻവാടി അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മൂന്നു വയസുകാരന്റെ സ്വകാര്യ ഭാഗത്ത്‌ പൊള്ളലേൽപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ.അങ്കൻവാടി അധ്യാപിക കെ. പി രശ്മിയാണ് അറസ്റ്റിലായത്. നിക്കറിൽ മൂത്രമൊഴിച്ചതിനെ തുടർന്നായിരുന്നു അധ്യാപികയുടെ പ്രവർത്തി. അധ്യാപികയെയും സഹായിയെയും ശിശു ക്ഷേമ സമിതി നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു.

Read More

യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്. ഐക്ക് സസ്പെൻഷൻ

ബംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയ എസ് ഐക്ക് സ്പെൻഷൻ. കെ.പി അഗ്രഹാര പോളിസ് സ്റ്റേഷനി ലെ എസ്.ഐ ഗോപാലകൃഷ്ണ ഗൗഡയെയാണ് അഡീ ഷനൽ കമീഷണർ സുബ്രഹ്മണ്യ റാവു സസ്പെൻഡ് ചെയ്തത്. ഹോട്ടലിലെ റിസപ്‌ഷനിസ്റ്റായ യുവതിയോടാണ് എസ് ഐ അപമര്യദായി പെരുമാറിയത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ജീവൻ ഭീമ നഗരത്തിലെ ഹോട്ടൽ ലിലായിൽ നിന്ന് പരതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്‌ഥയിൽ ഹോട്ടലിലെത്തിയ ഗോപാലകൃഷ്ണ ഹോട്ടൽ മുറി ആവശ്യപ്പെട്ടു. ഒഴിവില്ലേന്ന് പറഞ്ഞപ്പോൾ റിസപ്‌ഷനിസ്‌റ്റായ യുവതിയെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു . താൻ…

Read More

കൊപ്പളയിലെ വർഗീയ സംഘർഷം: പോലീസ് ഇൻസ്‌പെക്ടറെയും മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു : കർണാടകയിലെ കോപ്പാൽ ജില്ലയിലെ ഹുലിഹൈദർ ഗ്രാമത്തിൽ മിശ്രവിവാഹത്തെ തുടർന്ന് ഉണ്ടായ വർഗീയ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന് ഒരു പോലീസ് ഇൻസ്‌പെക്ടറെയും മൂന്ന് പോലീസുകാരെയും സസ് പെൻഡ് ചെയ്തു. വർഗീയ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് കനകഗിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ പരസപ്പ ഭജൻത്രി, ഇഎസ്‌ഐ മഞ്ജുനാഥ്, പോലീസ് കോൺസ്റ്റബിൾമാരായ ഹനുമന്തപ്പ, സംഗപ്പ മേട്ടി എന്നിവരെ സസ്‌പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടത് കോപ്പൽ ജില്ലാ എസ്പി അരുണാഘു ഗിരിയും ഡി.വൈ.എസ്.പി രുദ്രേഷ് ഉജ്ജനകൊപ്പയും റിപ്പോർട്ട് സമർപ്പിച്ചു. ഹുലിഹൈദർ…

Read More

ബെംഗളൂരു ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂൾ, സെന്റ് ജോൺസ് ഹൈസ്കൂൾ പ്രിൻസിപ്പൽമാരെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: ബിഷപ് കോട്ടൺ ബോയ്സ് സ്കൂൾ, സെന്റ് ജോൺസ് ഹൈസ്കൂൾ എന്നീ രണ്ട് സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ കർണാടക സെൻട്രൽ രൂപത സസ്‌പെൻഡ് ചെയ്തു. നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് പ്രമുഖ പത്രങ്ങൾ റിപ്പോർട് ചെയ്തത്. റസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂൾ നിയന്ത്രിക്കുന്നത് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കർണാടക സെൻട്രൽ രൂപതയാണ്. ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ എസ് എഡ്വിൻ ക്രിസ്റ്റഫറിനെ സസ്പെൻഡ് ചെയ്തതായി രൂപതാ ബിഷപ്പും സ്കൂൾ ബോർഡ് ചെയർമാനുമായ റവ.പി.കെ.സാമുവൽ ജീവനക്കാരെ അറിയിച്ചത്.…

Read More

വളം വിതരണത്തിൽ കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്ത അധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു: രാസവളത്തേ സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയെ ചോദ്യം ചെയ്ത അധ്യാപകനെ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. മന്ത്രി ഖുബയെ അധ്യാപകൻ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്നെ ചോദ്യം ചെയ്തതിന് അധ്യാപകനെ മന്ത്രി ഖുബ സസ്‌പെൻഡ് ചെയ്തതിന് പൊതുജനങ്ങളിൽ നിന്ന് നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിദാർ ജില്ലയിലെ ഔരാദ് താലൂക്കിലെ ഹെദാപുര ഗ്രാമത്തിൽ നിന്നുള്ള അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. രാഷ്ട്രീയക്കാരനെ ചോദ്യം ചെയ്തതിനാണ് ഇയാൾ ശിക്ഷിക്കപ്പെടുന്നതെന്ന് വൃത്തങ്ങൾ വിശദീകരിക്കുന്നത്. പാട്ടീൽ വിളിക്കുന്ന…

Read More
Click Here to Follow Us