സദാചാര പോലീസിങ്, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരനെ അറസ്റ്റുചെയ്തു.

മഞ്ജുനാഥ് റെഡ്ഡി എന്ന പോലീസുകാരനാണ് അറസ്റ്റിലായത് . ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന് പണം നൽകിയതിന്റെ രേഖകൾ ഉൾപ്പെടുത്തി മാർത്തഹള്ളി പോലീസിന് ഇവർ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ജുനാഥ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts