പോലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി 

ബെംഗളൂരു: ആണ്‍ സുഹൃത്തിനൊപ്പം തടാകക്കരയില്‍ വിശ്രമിക്കാനെത്തിയപ്പോള്‍ പോലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി.

അര്‍ഷ ലത്തീഫ് എന്ന പെണ്‍കുട്ടിയാണ് ബെംഗളൂരു പോലീസിനെതിരെ ട്വീറ്റ് ചെയ്തത്. കുന്ദലഹള്ളി തടാകത്തിന്റെ കരയിലേക്കാണ് സുഹൃത്തിനൊപ്പം പെണ്‍കുട്ടി വിശ്രമിക്കാനെത്തിയത്. എന്നാല്‍ ഇവിടെ ഇരിക്കാന്‍ അനുവാദമില്ലെന്ന് പോലീസ് പറഞ്ഞതായി പെണ്‍കുട്ടി ആരോപിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി . നാടും ജോലിയും വീടും പോലീസുകാരന്‍ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നതെന്നും അനുവാദമില്ലാതെ ഇരുന്നതിന് പോലീസ് സ്റ്റേഷനിലെത്തി പിഴ അടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കുറിച്ചു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

ഇവിടെ ഇരുന്ന് നിങ്ങള്‍ പുകവലിക്കാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ രണ്ട് പേരുടെയും കൈയിൽ സിഗരറ്റില്ലെന്നും പുകവലിക്കില്ലെന്നും അറിയിച്ചെങ്കിലും ഇയാള്‍ അപമാനിക്കല്‍ തുടര്‍ന്നു. പ്രശ്നം ഇവിടെ അവസാനിപ്പിക്കണമെങ്കില്‍ 1000 രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്യാത്തവരോട് എന്തിനാണ് ഇത്തരം സദാചാര പോലീസിങ്ങെന്നും രണ്ട് ജന്‍ഡറില്‍പ്പെട്ടവരായതുകൊണ്ട് ഒരുമിച്ചിരുന്നാല്‍ പണം പിടിച്ചുവാങ്ങുന്നതാണോ പോലീസിന്റെ ജോലിയെന്നും ഇവര്‍ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts