കന്നഡ സാഹിത്യകാരൻ കെ. വി തിരുമലേഷ് അന്തരിച്ചു

death

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസർകോട് ഗവ. കോളേജ് മുൻ ഇംഗ്ലീഷ് ലക്‌ചററുമായ ഡോ. കെ.വി തിരുമലേഷ് (83) അന്തരിച്ചു.

കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഒമ്പത് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും നാല് കഥാസമാഹാരങ്ങളും ഒമ്പത് നിരൂപണ ഗ്രന്ഥങ്ങളും അഞ്ച് പരിഭാഷാ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട ഇംഗ്ലീഷിലും നാല് പുസ്തകങ്ങൾ പുറത്തിറക്കി.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കർണാടക സാഹിത്യഅക്കാദമി അവാർഡ്, കുമാരനാശാൻ അവാർഡ്, വർധമാന സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ തിരുമലേശിന് ലഭിച്ചിരുന്നു. നീർച്ചാൽ മഹാജന സംസ്‌കൃത കോളേജ്, കാസർകോട് ഗവ. കോളേജായിരുന്നു വിദ്യാഭ്യാസം.

വിവിധ സർവകലാശാലകളിൽ പാഠ്യവിഷയമായി തിരുമലേശിന്റെ കൃതികൾ ഉൾപ്പെട്ടിട്ടുണ്ട്. വെങ്കപ്പ ഭട്ട്-ഹൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിർമ്മല. മക്കൾ: പ്രീതി സംയുക്ത, സിന്ധു അവലോകിത, അപൂർവ്വ അപരിമിത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts