സദാചാര ഗുണ്ടായിസം; മാപ്പു പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് എ.ഐ.സി.സി.അംഗം കവിതാ റെഡ്ഡി.

ബെംഗളുരു: നടി സംയുക്ത ഹെഗ്ഡെയ്ക്ക് എതിരെയുള്ള സദാചാര ഗുണ്ടായിസം കേസിൽ എഐസിസി അംഗം കവിതാ റെഡ്ഡി മാപ്പു പറഞ്ഞു.

തന്റെ പരാമർശം സംയുക്തയ്ക്ക് ഉണ്ടാക്കിയതിൽ നിരുപാധികം മാപ്പ് പറയുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ കവിത വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കവിതയ്ക്ക് എതിരെ എച്ച്എസ് ആർ ലേഔട്ട് പൊലീസിലാണ് സംയുക്ത പരാതി നൽകിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് അഗരയിലെ ബിബിഎംപി പാർക്കിൽ വ്യായാമം ചെയ്യുകയായിരുന്ന നടിയെയും സുഹൃത്തുക്കളെയും കവിതാ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ
സംഘം അപമാനിച്ചത്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

എന്നാൽ ഉച്ചത്തിൽ പാട്ട് വച്ചതിനെയാണ് താൻ ചോദ്യം ചെയ്തതെന്നായി വരുന്നു കവിതാ റെഡ്ഡിയുടെ നിലപാട്.

മാപ്പ് അംഗീകരിക്കുന്നതായി മറുപടിയായി സംയുക്ത ഹെഗ്ഡെ ട്വീറ്റ് ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts