ഡോക്ടര്‍ ഓട്ടോ ഡ്രൈവറായി; ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ഡോക്ടർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് -19 മഹാമാരിക്കെതിരേ പോരാടാൻ സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിൽ ഡോക്ടർ. ബല്ലാരിയിലെ ഒരു മുതിർന്ന ഡോക്ടർക്കാണ് ഈ ദുരനുഭവം. ബല്ലാരി ജില്ലാ ചൈൽഡ് ഹെൽത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ സാങ്കേതികപിശകു സംഭവിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവർഷം ജൂൺ ആറിന് സസ്പെൻഷനിലായി. ഇതേത്തുടർന്ന് കർണാടക അഡ്മിനിസ്‌ട്രേറ്റീവ്…

Read More

കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ. സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലുസാണ് പിടികൂടിയത്. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി. ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി,…

Read More

മുന്നോട്ട് തന്നെ… ഇന്ന് 146 മരണം;7866 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 146 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7866 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :146 ആകെ കോവിഡ് മരണം : 6680 ഇന്നത്തെ കേസുകള്‍ : 7866 ആകെ പോസിറ്റീവ് കേസുകള്‍ : 412190 ആകെ ആക്റ്റീവ് കേസുകള്‍ : 96918 ഇന്ന് ഡിസ്ചാര്‍ജ് : 7803 ആകെ ഡിസ്ചാര്‍ജ് : 308573 തീവ്ര പരിചരണ…

Read More

അശ്ലീല വേഷം ധരിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു. അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ കവിതയ്ക്കെതിരെ സംയുക്ത പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കവിത മാപ്പും പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. View this post on Instagram A post shared by Samyuktha Hegde (@samyuktha_hegde) വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ…

Read More

ആരാധകരുടെ നേതൃത്വത്തിൽ മമ്മൂട്ടിയുടെ ജൻമദിനം ആഘോഷിച്ചു.

‌ബെംഗളൂരു : മലയാളത്തിന്റെ മഹാനടൻ, മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു.. ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ ഇന്റർനാഷണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ഫോം പ്ലസ് എന്ന സംഘടനയോടൊപ്പം ചേർന്ന് സദരമംഗള, ജയ്ഭീമ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ, അനാഥരും മറ്റുള്ളവരുടെ ആശ്രയത്തിലും ആയിരിക്കുന്ന നൂറോളം കുഞ്ഞുങ്ങൾക്ക് ഭക്ഷണവിതരണം നടത്തുകയും, മഹാനടന്റെ ജന്മദിനം അവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു.. കഴിഞ്ഞ നാളുകളായി ബെംഗളൂരു മമ്മൂട്ടി ഫാൻസ്‌ യൂണിറ്റ് ശക്തമായ പ്രവർത്തനമാണ് നഗരത്തിൽ കാഴ്ച വെക്കുന്നത്.. ലോക്ക്ഡൌൺ സമയത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ കിറ്റ് വിതരണം…

Read More

സഞ്ജന ഗൽറാണി അറസ്റ്റിൽ !

ബെംഗളൂരു : ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത നടി സഞ്ജന ഗല്‍റാണിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടില്‍ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്. ലഹരി കടത്തുകേസില്‍ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസില്‍ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച്‌ വാറണ്ട് സഹിതമാണ്…

Read More

പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ച് ഐസ്‌ക്രീമിലൂടെ മയക്കുമരുന്ന് വിതരണം!

ബെംഗളൂരു: പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ച് ഐസ്‌ക്രീമിലൂടെ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് സംശയം. വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറാണ് ഇങ്ങനെയൊരു സംശയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. നഗരത്തിലെ പ്രമുഖ സ്കൂളുകളുടെ അടുത്ത് കുട്ടികളെ വശീകരിക്കാനായി  മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വലയിലാക്കുന്ന മയക്കുമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടാകാമെന്നും അവരെ ജയിലഴികൾക്കുള്ളിൽ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. We have doubts that a drug network is operating outside high-profile schools to lure children by offering them ice creams laced with drugs. People involved…

Read More

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്, സ്ഥലത്തില്ലെന്ന് നടി സഞ്ജന ഗല്‍റാണി; നടിയുടെ വീട്ടില്‍ റെയ്ഡ്

ബെംഗളൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. After obtaining a warrant from court, search is being conducted at actress Sanjana Galrani's house in Bengaluru by Central Crime Branch (CCB): Sandeep Patil, Joint Commissioner of Police (Crime), Bengaluru. #Karnataka pic.twitter.com/7ymtabsGuu — ANI (@ANI) September 8, 2020 രാവിലെ ഏഴുമണിയോടെയാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സഞ്ജനയുടെ വീട്ടിലെത്തിയത്.…

Read More

നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം

ബെംഗളൂരു: നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കുടുങ്ങിയത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന ഒരു മലയാളിയും വിദേശികളുമടങ്ങുന്ന പതിനൊന്ന് പേർ. കോഴിക്കോട് പറമ്പിൽബസാർ സ്വദേശി ഹരികൃഷ്ണനും ഇയാളോടൊപ്പം അറസ്റ്റിലായ മുഹമ്മദ് യാക്കൂബിൽനിന്ന് 15 ലക്ഷത്തിന്റെ മയക്കുമരുന്നു പിടിച്ചെടുത്തു. 482 ഗ്രാം എം. ഡി.എം.എ. ഗുളികളും നാല് ഗ്രാം കൊക്കെയ്നുമാണ് കണ്ടെടുത്തത്. അറസ്റ്റിലായവരിൽ വിദേശികളും ആന്ധ്ര സ്വദേശികളുമുണ്ട്. ഇവരിൽനിന്ന് 1100 എൻ.എസ്.ഡി. സ്ട്രിപ്പുകൾ, 980 എം.ഡി.എം.എ. ഗുളികകൾ, 450 എം.ഡി.എം. എ. പൊടി, 25…

Read More

സദാചാര ഗുണ്ടായിസം; മാപ്പു പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് എ.ഐ.സി.സി.അംഗം കവിതാ റെഡ്ഡി.

ബെംഗളുരു: നടി സംയുക്ത ഹെഗ്ഡെയ്ക്ക് എതിരെയുള്ള സദാചാര ഗുണ്ടായിസം കേസിൽ എഐസിസി അംഗം കവിതാ റെഡ്ഡി മാപ്പു പറഞ്ഞു. തന്റെ പരാമർശം സംയുക്തയ്ക്ക് ഉണ്ടാക്കിയതിൽ നിരുപാധികം മാപ്പ് പറയുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ കവിത വ്യക്തമാക്കി. കഴിഞ്ഞ ദിവസം കവിതയ്ക്ക് എതിരെ എച്ച്എസ് ആർ ലേഔട്ട് പൊലീസിലാണ് സംയുക്ത പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടാണ് അഗരയിലെ ബിബിഎംപി പാർക്കിൽ വ്യായാമം ചെയ്യുകയായിരുന്ന നടിയെയും സുഹൃത്തുക്കളെയും കവിതാ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിച്ചത്. എന്നാൽ ഉച്ചത്തിൽ പാട്ട് വച്ചതിനെയാണ് താൻ ചോദ്യം ചെയ്തതെന്നായി വരുന്നു കവിതാ റെഡ്ഡിയുടെ…

Read More
Click Here to Follow Us