ആരാധകരുടെ നേതൃത്വത്തിൽ മമ്മൂട്ടിയുടെ ജൻമദിനം ആഘോഷിച്ചു.

‌ബെംഗളൂരു : മലയാളത്തിന്റെ മഹാനടൻ, മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു..
ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ ഇന്റർനാഷണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാൻസ്ഫോം പ്ലസ് എന്ന സംഘടനയോടൊപ്പം ചേർന്ന് സദരമംഗള, ജയ്ഭീമ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ, അനാഥരും മറ്റുള്ളവരുടെ ആശ്രയത്തിലും ആയിരിക്കുന്ന നൂറോളം കുഞ്ഞുങ്ങൾക്ക് ഭക്ഷണവിതരണം നടത്തുകയും,
മഹാനടന്റെ ജന്മദിനം അവരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു..
കഴിഞ്ഞ നാളുകളായി ബെംഗളൂരു മമ്മൂട്ടി ഫാൻസ്‌ യൂണിറ്റ് ശക്തമായ പ്രവർത്തനമാണ് നഗരത്തിൽ കാഴ്ച വെക്കുന്നത്..
ലോക്ക്ഡൌൺ സമയത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ കിറ്റ് വിതരണം നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts