കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ.

സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയിൽ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്.

രണ്ട് വാഹനങ്ങളിലായി മാരകായുധങ്ങളുമായി ചുരത്തിൽ ഒളിച്ചിരുന്ന സംഘത്തെ കർണാടക പോലുസാണ് പിടികൂടിയത്.

മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വിരാജ്‌പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരുന്നത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിടികൂടി.

ഇരുമ്പ് വടികൾ, മുളകുപൊടി, എട്ട് കിലോ മെർക്കുറി, കത്തി, വടിവാൾ എന്നിവ ഇവരുടെ വാഹനത്തിൽ നിന്ന് കണ്ടെത്തി.

വടകര ചോമ്പാല സ്വദേശി 22കാരനായ വൈഷ്ണവ്, കണ്ണൂർ ചക്കരക്കൽ സ്വദേശി 20കാരനായ അഭിനവ് എന്നിവരും കർണാടക സ്വദേശികളായ ഏഴ് പേരുമാണ് സംഘത്തിലുള്ളത്.

ആറ് മാസമായി അടച്ചിട്ടിരുന്ന മാക്കൂട്ടം ചുരം പാത രണ്ടാഴ്ചകൾക്ക് മുമ്പാണ് തുറന്നു കൊടുത്തത്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

കൊടുംകാട് നിറഞ്ഞ 20 കിലോമീറ്റർ വനപാത വൈദ്യൂതീകരിച്ചിട്ടില്ല. മൊബൈലിന് റേഞ്ചും ലഭിക്കില്ല. പിടികൂടിയ സംഘത്തിലെ ഒരാൾക്ക് കൊവിഡും സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts