പാലക്കാട് എലപ്പുള്ളിയിൽ നാളെ ബിജെപി ഹര്‍ത്താല്‍.

പാലക്കാട്: കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പൊലീസ് ഭീഷണിയെ തുടര്‍ന്ന് തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ നാല് പ്രതികളിലൊരാളാണ് സന്തോഷ്‌. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ 60,000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ ഒത്തുതീര്‍പ്പായിരുന്നു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

നാല് പ്രതികളും 15000 രൂപ വീതം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്ന് അറിയിച്ചിരുന്നു. പക്ഷെ, പണം നല്‍കേണ്ട സമയം കഴിഞ്ഞിട്ടും സന്തോഷിന് അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ എഎസ്ഐ സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പണം അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

പൊലീസിന്‍റെ പീഡനത്തെ തുടര്‍ന്നാണ് സന്തോഷ്‌ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുകള്‍ ആരോപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
[masterslider id="10"]

Related posts