ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല; മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു.

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലെ രേഖ ദേവി എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ ഒരു ആണ്‍കുട്ടിയ്ക്ക് പോലും ജന്മം നല്‍കാത്തതിനാലാണ് രേഖയുടെ കൈകള്‍ ഭര്‍ത്താവും അയാളുടെ അച്ഛനും അമ്മയും തല്ലിയൊടിച്ചത്.

  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി

മൂന്ന്‍ പെണ്‍കുട്ടികളുടെ അമ്മയാണ് രേഖ. കഴിഞ്ഞ ദിവസം രേഖയുടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ അവളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഇതേത്തുടര്‍ന്ന്‍ രേഖയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനത്തിന് തുടക്കമായതെന്നും രേഖ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us