യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്. ഐക്ക് സസ്പെൻഷൻ

ബംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയ എസ് ഐക്ക് സ്പെൻഷൻ. കെ.പി അഗ്രഹാര പോളിസ് സ്റ്റേഷനി ലെ എസ്.ഐ ഗോപാലകൃഷ്ണ ഗൗഡയെയാണ് അഡീ ഷനൽ കമീഷണർ സുബ്രഹ്മണ്യ റാവു സസ്പെൻഡ് ചെയ്തത്. ഹോട്ടലിലെ റിസപ്‌ഷനിസ്റ്റായ യുവതിയോടാണ് എസ് ഐ അപമര്യദായി പെരുമാറിയത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.

ജീവൻ ഭീമ നഗരത്തിലെ ഹോട്ടൽ ലിലായിൽ നിന്ന് പരതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്‌ഥയിൽ ഹോട്ടലിലെത്തിയ ഗോപാലകൃഷ്ണ ഹോട്ടൽ മുറി ആവശ്യപ്പെട്ടു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ഒഴിവില്ലേന്ന് പറഞ്ഞപ്പോൾ റിസപ്‌ഷനിസ്‌റ്റായ യുവതിയെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയായിരുന്നു . താൻ എസ്.ഐ ആണേന്നും ഹോട്ടൽ ജീവനക്കാരുടെ പണി കളയുമെന്നും അയാൾ ഭീഷണിപ്പെടുത്തി.

ഇതെതുടർന്നു ഹോട്ടൽ ജീവനക്കാർ ഇയാളെ പുറത്തെത്തിച്ചു. പിന്നീട് ഹോട്ടൽ മാനേജർ ബംഗാളൂരു ഈസ്റ്റ് ഡി.സി.പി ഭീമശങ്കറിന് പരതി നൽകി. തുടർന്ന് അന്വേഷണം നടത്തിയ അദ്ദേഹം അഡീഷണൽ കമീഷണർക്ക് നൽകിയ  റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
[masterslider id="10"]

Related posts