കർണാടകയിൽ നിന്നും കേരളത്തിലേക്ക് രേഖയില്ലാത്ത സ്വർണ കടത്ത് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

മുത്തങ്ങ : ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. 10 ദിവസം മുന്‍പാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍…

Read More

കർണാടക ബസിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി

ബെംഗളൂരു: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് എറണാകുളം മരട് പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച്‌ ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ എം സി ഷിജു, അബ്ദുല്‍ സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിത്താര, ഷാനിയ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Read More
Click Here to Follow Us