യെദിയൂരപ്പയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നു

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യെദിയൂരപ്പ രാജിവെക്കും എന്ന അഭ്യുഹങ്ങൾക്കിടയിൽ ഇന്നലെ വൈകുന്നേരം അദ്ദേഹത്തിൻറെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു. യോഗത്തിൽ അദ്ദേഹത്തിൻറെ രാജിയെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ശിവമോഗ ജില്ലയിലേക്ക് വേണ്ടിയുള്ള പത്തോളം പദ്ധതികൾ പാസ്സാക്കിയതായി വിവരം ലഭിച്ചു.

2019 ലെ ജെ.ഡി.എസ് കോൺഗ്രസ് സഖ്യ കരാറിൽ നിന്ന് രാജിവെച്ചു ബി.ജെ.പിയിൽ എത്തി മന്ത്രിയായവർ രാജിവെക്കുമെന്ന് അഭ്യുഹങ്ങളുമുയർന്നു. യെദിയൂരപ്പക്ക് വേണ്ടി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ധം ചെലുത്താനാണിതെന്നും അതേപോലെ രാജിക്കത്തുമായി ആണ് യെദിയൂരപ്പ യോഗത്തിൽ വന്നതെന്നും പരക്കെ അഭ്യുഹം ഉണ്ട്, പക്ഷെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവർ ഇത് നിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts