ബെംഗളൂരു: വർത്തൂരിലെ പോഷ് അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ച വൈകുന്നേരം വൈദ്യുതാഘാതമേറ്റ് പത്തുവയസുകാരി മരിച്ചു .
സംഭവത്തിന് പിന്നിൽ വസ്തു പരിപാലന ഏജൻസിയെ കുറ്റപ്പെടുത്തി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവത്തിൽ വർത്തൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
10 വയസ്സുള്ള മന്യയാണ് മരിച്ചത്. വർത്തൂരിലെ പ്രസ്റ്റീജ് ലേക്‌സൈഡ് ഹാബിറ്റാറ്റ് അപ്പാർട്ട്‌മെന്റിൽ രാത്രി ഏഴരയോടെയാണ് സംഭവം.
പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
വ്യാഴാഴ്ച വൈകീട്ട് അപ്പാർട്ട്‌മെന്റിലെ നീന്തൽക്കുളത്തിന് സമീപത്തേക്ക് പോയ മന്യ, ഇലക്ട്രിക്ക് കമ്പിയിൽ ചവിട്ടി വൈദ്യുതാഘാതമേറ്റതായാണ് റിപ്പോർട്ട്.
വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് കുട്ടി നീന്തൽക്കുളത്തിൽ വീണതായാണ് പറയപ്പെടുന്നത്. നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
നീന്തൽക്കുളത്തിന് സമീപം വൈദ്യുതാഘാതമേൽക്കുന്നതായി പലതവണ താമസക്കാർ പരാതിപ്പെട്ടിട്ടും പ്രോപ്പർട്ടി മെയിന്റനൻസ് ഏജൻസി ഇത് പരിഹരിക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പരിസരവാസികൾ ആരോപിക്കുന്നത് .
പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ മരാമത്ത് മാനേജർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
പെൺകുട്ടിയുടെ മാതാപിതാക്കൾ വർത്തൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും പ്രോപ്പർട്ടി മാനേജർ അവകാശപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.