കർണാടകയിൽ നിന്നും കേരളത്തിലേക്ക് രേഖയില്ലാത്ത സ്വർണ കടത്ത് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

മുത്തങ്ങ : ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. 10 ദിവസം മുന്‍പാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts