കോവിഡ് പ്രതിരോധ തയ്യാറെടുപ്പ് ; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രിൽ സംഘടിപ്പിച്ചു 

ന്യൂഡൽഹി : കോവിഡ് അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രില്‍ സംഘടിപ്പിച്ചു.

ആശുപത്രികളിലെ കിടക്കകള്‍, ഓക്സിജന്‍– വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിശോധിച്ചു.

മ്യാന്മറില്‍നിന്നും ബാങ്കോക്കില്‍നിന്നും എത്തിയ രണ്ടു പേര്‍ക്ക് വീതമാണ് രോഗം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ദുബായ്, കോലാലംപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും കണ്ടെത്തി. കര്‍ണാടകത്തില്‍ തിയറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിര്‍ബന്ധമാക്കി.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

24 മണിക്കൂറിനുള്ളില്‍ 196 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്കനുസരിച്ച്‌ 3424 പേരാണ് ചികിത്സയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts