ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു

സംഗീതാചാര്യന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമായാകുന്നു. 9സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ ചെമ്പൈയെ അവതരിപ്പിക്കുന്നത്‌ നടന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് വിവരം.

പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്‍റെ ശിഷ്യന്‍ കൂടിയാണ് സംവിധായകന്‍ വിജിത്. മുന്തിരി മൊഞ്ചന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷമാണ് വിജിത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us