ശക്തി പദ്ധതിക്കെതിരെ ഇന്ന് നഗരത്തിൽ വാഹന ബന്ദ് 

ബെംഗളുരു: ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്‌പോർട് യൂണിയനുകൾ ഇന്ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും.

32 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട് അസോസിയേഷൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

ഇന്ന് അർധരാത്രി വരെയാണ് ബന്ദ്.

  പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ് എഴുതിവെച്ച് വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ബസ്, ഓട്ടോ, ടാക്സി ഉൾപ്പെടെ 7-10 ലക്ഷം വാഹനങ്ങൾ ഇന്ന് നിരത്തിൽ നിന്നും വിട്ട് നിൽക്കും.

പകരം സംവിധാനമായി ബിഎംടിസി 500 അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

സ്കൂൾ ബസുകളും ഓടില്ലെന്നതിനാൽ ഒരു വിഭാഗം സ്വകാര്യ സ്കൂളുകൾക്ക് മാനേജ്മെന്റ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us