ജവാൻ കാണുന്നതിനിടെ ലാപ്പ് ടോപ്പിൽ വർക്ക് ചെയ്ത് യുവാവ് ; ട്രോളും വിമർശനവുമായി കാണികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ബെഗളൂരു. അതുകൊണ്ട് തന്നെ അസാധാരണമായ സ്ഥലങ്ങളിലിരുന്ന് തങ്ങളുടെ ലാപ് ടോപ്പുകളിൽ ജോലി ചെയ്യുന്ന ടെക്കികളെ സംബന്ധിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ @Neelangana Noopur എന്ന എക്‌സ് ഉപയോക്താവാണ് അത്തരത്തിൽ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രത്തിൽ ഒരു തിയറ്ററിൽ സിനിമ ആരംഭിക്കാൻ പോകുമ്പോൾ, തന്റെ ലാപ്പ് ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ടെക്കിയെ കാണാം. ചിത്രത്തോടൊപ്പം നീലാംഗന നൂപുർ ഇങ്ങനെ എഴുതി,’ ജവാൻ ആദ്യ ദിനം പ്രധാനമാണെങ്കിലും…

Read More

ബിജെപി നേതാവ് സന്ദീപ് വാചസ്‌പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്‌മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്‌മിപ്രിയ പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. സന്ദീപ് വാചസ്‌പതി കൂടി ഉൾപ്പെട്ട എൻഎസ്എസ് കരയോഗ മന്ദിരത്തിൽ, സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എത്തിയതെന്നും താരം പറയുന്നു. ഫെയ്സ്‌ബുക്ക് പോസ്റ്റിന്റെ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.

Read More

കര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: കര്‍ണ്ണാടക സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. മംഗലൂരു കര്‍ണാട് കെ.എസ്. നഗര്‍ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂര്‍ണ്ണാനന്ദയാണ് (33)മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമില്‍ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ്ല്‍ അഷ്‌റഫ്‌ സ് ടീമിനെ നയിച്ചത് പൂര്‍ണ്ണാനന്ദ ആയിരുന്നു. ഏഴ് വര്‍ഷമായി അകൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയാണ്. മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂര്‍ണ്ണനന്ദ നായിക്കിന്റെ മരണ വാര്‍ത്ത അറിഞ്ഞു വിവിധ…

Read More

മലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച് 1 എൻ1 സ്ഥിരീകരിച്ചു

കോഴിക്കോട്: ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎ യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എംഎൽഎ യെ വാർഡിലേക്ക് മാറ്റി. ചികിത്സയുടെ തുടർച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വന്ന്…

Read More

ബെംഗളൂരു-ചെന്നൈ ഹൈവേയിലെ അപകടം :7 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ ഹൈവേയിൽ (എൻ.എച്ച്. 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) ആണ് മരിച്ചത്. നിർത്തിയിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളിക്ക് സമീപം സന്ദയ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ…

Read More

ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി പോലീസ്

വിജയവാഡ : ആന്ധ്രപ്രദേശിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പോലീസ്. സംസ്ഥാനത്തുടനീളം റാലികളും യോഗങ്ങളും നിരോധിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് വിജയവാട എസ്‌സിബി കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തുടനീളം സിആർപിസി സെക്ഷൻ 144 കർശനമാക്കി പോലീസ് ഉത്തരവിറക്കുകയായിരുന്നു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷൻ 144 എല്ലാ മണ്ഡലങ്ങളിലും പ്രാബല്യത്തിൽ വരും. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പ്രതിഷേധം തടയുന്നതിനാണ് ഈ ഉത്തരവുകൾ നടപ്പാക്കിയതെന്നാണ് വിവരം.

Read More

ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു ; ഇനി പുതുപ്പള്ളി എംഎൽഎ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി.

Read More

കാളവണ്ടിയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു : ചിക്കമഗളൂരുവിൽ നടന്ന കാളവണ്ടിയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ചിക്കമഗളൂരു അജ്ജാംപുര സ്വദേശി ഭരത് (25) ആണ് മരിച്ചത്. അജ്ജാംപുരയിൽ ശനിയാഴ്ച രാത്രിനടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ പങ്കെടുത്ത കാളവണ്ടിയെ തടഞ്ഞുനിർത്താൻ ശ്രമിച്ച ഭരതിനുമേൽ കാളകളുടെ കഴുത്തിലുണ്ടായിരുന്ന നുകം ഇടിച്ചു. അപകടത്തിൽ ഭരതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മത്സരത്തിന്റെ ഫൈനലിലെ അവസാന കാളവണ്ടിയോട്ടത്തിനിടെയായിരുന്നു അപകടം.

Read More
Click Here to Follow Us