കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി

ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച്‌ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ…

Read More

വൈറലായി സാനിയ ഇയ്യപ്പന്റെ ‘ഹോട്ട്’ വീഡിയോ 

റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാ​ഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ​ ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി…

Read More

കേരളീയം ലോക മലയാളികൾക്കായി എന്റെ കേരളം എന്റെ അഭിമാനം ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു

ബെംഗളുരു: കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി കേരളീയത്തെ മാറ്റണം. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഈ ഫോട്ടോ…

Read More

പൂമാലയണിഞ്ഞ് നടി സായി പല്ലവി; വൈറൽ ചിത്രത്തിന് പിന്നാലെ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ 

ചെന്നൈ: സ്വഭാവിക അഭിനയം കൊണ്ടും നൃത്ത മികവ് കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സായ് പല്ലവി. പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടിയുടെ ഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്. പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്. എന്നാല്‍ ചിത്രത്തിനു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ്. നടന്‍ ശിവകാര്‍ത്തികേയന്‍റെ 21ാമത്തെ ചിത്രത്തിന്‍റെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിന്‍റെ…

Read More

ജവാൻ കാണുന്നതിനിടെ ലാപ്പ് ടോപ്പിൽ വർക്ക് ചെയ്ത് യുവാവ് ; ട്രോളും വിമർശനവുമായി കാണികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ബെഗളൂരു. അതുകൊണ്ട് തന്നെ അസാധാരണമായ സ്ഥലങ്ങളിലിരുന്ന് തങ്ങളുടെ ലാപ് ടോപ്പുകളിൽ ജോലി ചെയ്യുന്ന ടെക്കികളെ സംബന്ധിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ @Neelangana Noopur എന്ന എക്‌സ് ഉപയോക്താവാണ് അത്തരത്തിൽ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രത്തിൽ ഒരു തിയറ്ററിൽ സിനിമ ആരംഭിക്കാൻ പോകുമ്പോൾ, തന്റെ ലാപ്പ് ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ടെക്കിയെ കാണാം. ചിത്രത്തോടൊപ്പം നീലാംഗന നൂപുർ ഇങ്ങനെ എഴുതി,’ ജവാൻ ആദ്യ ദിനം പ്രധാനമാണെങ്കിലും…

Read More

ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പൊലീസ്

ബെംഗളൂരു: 25 കാരിയായ യുവതിക്ക് നേരെ കഴിഞ്ഞയാഴ്ച ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ അന്വേഷണം നടത്തുന്ന കാമാക്ഷിപാളയ പോലീസ്, പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി വ്യത്യസ്ത ഗെറ്റപ്പിലുള്ള പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു. ചിത്രങ്ങളിൽ കുറ്റാരോപിതൻ ക്ലീൻ ഷേവ് ചെയ്‌തതും മൊട്ടത്തലയോടുകൂടിയതുമായ ഫോട്ടോകളും ഉൾപ്പെടുന്നു. നൂറിലധികം പോലീസുകാരാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം സഞ്ജീവിനി നഗറിൽ താമസിക്കുന്ന 27 കാരനായ നാഗേഷ് എന്ന നാഗേഷ് ബാബുവാണ് പ്രതി. ഏപ്രിൽ 28ന് രാവിലെ 8.30ന്…

Read More

സിറാജുദ്ദീന്‍ ഹഖാനിയുടെ ചിത്രം പുറത്ത് വിട്ട് താലിബാൻ ഭരണകുടം

ന്യൂഡൽഹി :താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാകുന്ന ചിത്രം ആദ്യമായി പുറത്ത് വിട്ട് താലിബാൻ ഭരണകൂടം. ഷാളുപയോഗിച്ച്‌ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പുറത്ത് വിട്ടിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേശീയ പൊലീസിന്റെ ബിരുദദാന ചടങ്ങിൽ എടുത്ത പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. 2021 സെപ്തംബറില്‍ ഇദ്ദേഹം ഗവണ്‍മെന്റിന്റെ ഭാഗമായതിനുശേഷമാണ് ഹഖാനിയുടെ ചിത്രങ്ങള്‍ പുറംലോകവുമായി പങ്കുവെക്കുന്നത് ഒഴിവാക്കിയത്. ഹഖാനിയുടെ പുറത്തുവിട്ട മിക്ക ചിത്രങ്ങളും മുഖം ഭാഗികമായി മറച്ചതായിരുന്നു. അദ്ദേഹത്തിന് നിയമസാധുത…

Read More