ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പൊലീസ്

ബെംഗളൂരു: 25 കാരിയായ യുവതിക്ക് നേരെ കഴിഞ്ഞയാഴ്ച ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ അന്വേഷണം നടത്തുന്ന കാമാക്ഷിപാളയ പോലീസ്, പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി വ്യത്യസ്ത ഗെറ്റപ്പിലുള്ള പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു.

ചിത്രങ്ങളിൽ കുറ്റാരോപിതൻ ക്ലീൻ ഷേവ് ചെയ്‌തതും മൊട്ടത്തലയോടുകൂടിയതുമായ ഫോട്ടോകളും ഉൾപ്പെടുന്നു. നൂറിലധികം പോലീസുകാരാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഹെഗ്ഗനഹള്ളി ക്രോസിന് സമീപം സഞ്ജീവിനി നഗറിൽ താമസിക്കുന്ന 27 കാരനായ നാഗേഷ് എന്ന നാഗേഷ് ബാബുവാണ് പ്രതി. ഏപ്രിൽ 28ന് രാവിലെ 8.30ന് സുങ്കടക്കാട്ടെ ഓഫീസ് കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ വെച്ചാണ് ഇയാൾ യുവതിക്ക് നേരെ ആസിഡ് എറിഞ്ഞത്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

സ്ത്രീയെ ആക്രമിച്ച ശേഷം പ്രതി മജസ്റ്റിക് വരെ ബൈക്ക് ഓടിച്ചു പോവുകയും, പാർക്കിംഗ് സ്ഥലങ്ങളിലൊന്നിൽ ബൈക്ക് ഉപേക്ഷിച്ച് അയൽ സംസ്ഥാനത്ത് തന്നെ ഒളിച്ചിരിക്കുകയാണെന്നാണ് നിലവിൽ പോലീസുകാർ സംശയിക്കുന്നത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും പ്രതി ഇതുവരെ മാതാപിതാക്കളെയോ സഹോദരനെയോ സുഹൃത്തുക്കളെയോ ബന്ധപ്പെട്ടിട്ടില്ലന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നാഗേഷ് വീട്ടിൽ നിന്ന് വസ്ത്രങ്ങളും പണവും നിറച്ച ഒരു ബാഗ് എടുത്തതായും.  അതുകൊണ്ടുതന്നെ പ്രതി തന്റെ ഡെബിറ്റ് കാർഡ് പോലും ഉപയോഗിച്ചിട്ടില്ലന്നും, അതേസമയം സിം കാർഡ് നഗര പ്രാന്തപ്രദേശത്ത് എവിടെയോ ഉപേക്ഷിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. ക്ലീൻ ഷേവ് ചെയ്ത്  തന്റെ രൂപം മാറ്റിയതായി സംശയിക്കുന്നുണ്ട് അതിനാലാണ് പോലീസ് പ്രതിയുടെ വ്യത്യസ്ത ശൈലികളിലുള്ള ചിത്രങ്ങൾ പുറത്തിറക്കിയതെന്നും ഓഫീസർ വ്യക്തമാക്കി.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

തിങ്കളാഴ്ച പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ യുവതി ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

പ്രതിയെ കണ്ടാൽ പോലീസിനെ താഴെ കാണുന്ന നമ്പറുകളിൽഅറിയിക്കുവാനും നിർദേശിച്ചിട്ടുണ്ട്

കാമാക്ഷിപാല്യ പോലീസ് സ്റ്റേഷൻ (080-22942517)

വെസ്റ്റ് ഡിവിഷൻ കൺട്രോൾ റൂം (080-22943232)

ഇൻസ്പെക്ടർ, കാമാക്ഷിപാല്യ സ്റ്റേഷൻ (9480801728)

സബ് ഇൻസ്പെക്ടർ, കാമാക്ഷിപാല്യ സ്റ്റേഷൻ (9448904822)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts