സിറാജുദ്ദീന്‍ ഹഖാനിയുടെ ചിത്രം പുറത്ത് വിട്ട് താലിബാൻ ഭരണകുടം

ന്യൂഡൽഹി :താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ മുഖം പൂര്‍ണമായി വ്യക്തമാകുന്ന ചിത്രം ആദ്യമായി പുറത്ത് വിട്ട് താലിബാൻ ഭരണകൂടം. ഷാളുപയോഗിച്ച്‌ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പുറത്ത് വിട്ടിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ദേശീയ പൊലീസിന്റെ ബിരുദദാന ചടങ്ങിൽ എടുത്ത പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

2021 സെപ്തംബറില്‍ ഇദ്ദേഹം ഗവണ്‍മെന്റിന്റെ ഭാഗമായതിനുശേഷമാണ് ഹഖാനിയുടെ ചിത്രങ്ങള്‍ പുറംലോകവുമായി പങ്കുവെക്കുന്നത് ഒഴിവാക്കിയത്. ഹഖാനിയുടെ പുറത്തുവിട്ട മിക്ക ചിത്രങ്ങളും മുഖം ഭാഗികമായി മറച്ചതായിരുന്നു. അദ്ദേഹത്തിന് നിയമസാധുത തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ നിലപാടില്‍ മാറ്റം വരുത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യസൂത്രധാരനായാണ് ഹഖാനി അറിയപ്പെടുന്നത്. 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2009ലും 2010ലും അഫ്ഗാനിസ്താനില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയായിരുന്നു അദ്ദേഹം. 2007ലാണ് യു.എന്‍ ഇദ്ദേഹത്തെ ഭീകരനായി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts