കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 229 റിപ്പോർട്ട് ചെയ്തു.   264 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 264 ആകെ ഡിസ്ചാര്‍ജ് : 3899298 ഇന്നത്തെ കേസുകള്‍ : 229 ആകെ ആക്റ്റീവ് കേസുകള്‍ : 3248 ഇന്ന് കോവിഡ് മരണം : 03 ആകെ കോവിഡ് മരണം : 39979 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (06-03-2022)

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം; സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു.

ബെംഗളൂരു : മാറത്തഹള്ളിയിലെ ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം. സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു, ശനിയാഴ്ച രാത്രി 10 മണിയോടെ സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നതെന്ന് സംശയിക്കുന്നു. നിലവിലെ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ, തീ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തീഅണയ്ക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ മഹാദേവപുര ഫയർ സ്റ്റേഷൻ ജീവനക്കാരൻ വിനയ് കുമാറിന് കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

മലയാളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ; പീഡനത്തിനിരയായ നടി

കൊച്ചി : അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ പ്രമുഖ നടി. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന ‘വി ദി വിമണ്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി. നടിയുടെ വാക്കുകളിലേക്ക്, തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണമെന്ന് മനസ്സിൽ തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്നും തോന്നിയിരുന്നു. എന്നാല്‍ ഡബ്ള്യൂ സി സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക്…

Read More

മേക്കേദാട്ടു വിഷയത്തിൽ കർണാടക-തമിഴ്നാട് ചർച്ചകൾ സുഗമമാക്കാൻ കേന്ദ്രം ഇടപെടാൻ തയ്യാറെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ബെംഗളൂരു : പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം തുടരുന്നതിനിടെ, കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക-തമിഴ്‌നാട് സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ശനിയാഴ്ച പറഞ്ഞു. “ജൽ ജീവൻ”, “സ്വച്ഛ് ഭാരത്” മിഷനുകളെക്കുറിച്ചുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കോൺക്ലേവിൽ പങ്കെടുക്കാൻ മന്ത്രി ബംഗളൂരുവിൽ എത്തിയിരുന്നു. “ഞങ്ങൾ അത് ചെയ്യാനുള്ള പ്രക്രിയയിലാണ്… സമവായം ഉണ്ടാക്കേണ്ടതിനാൽ ഇതിന് എത്ര സമയമെടുക്കുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല,” മേക്കേദാതുവിൽ കേന്ദ്രം രണ്ട് സംസ്ഥാനങ്ങളെയും ഒരുമിച്ച് ഇരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി…

Read More

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ വെച്ച് കഴിഞ്ഞു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കന്മാരും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലെത്തിയത്. ബാലസംഘം എസ്എഫ്‌ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം.

Read More

വിവാദ പ്രസ്താവനയുമായി മന്ത്രി

ബെംഗളൂരു: അക്രമത്തിൽ പരുക്കേറ്റ ബി ജെ പി പ്രവർത്തകനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷം വിവാദ പ്രസ്താവനയുമായി ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ. ഹിന്ദുക്കൾക്ക് ക്ഷമയ്ക്ക് അതിരുണ്ടെന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കൊല്ലപ്പെട്ട ഹർഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടും ചില സമുദായങ്ങളുടെ ഗുണ്ടാ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു അക്രമണത്തിലാണ് വെങ്കിടേഷിനും പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന മോശം പ്രവർത്തികൾ ഒരു സമുദായത്തെ മൊത്തം തെറ്റുധരിക്കാൻ ഇടാവുകയാണ് ഇന്ന്.

Read More

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

കൊച്ചി :മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ(74) അന്തരിച്ചു. അസുഖബാധിതനായ തങ്ങൾ ഏറെ നാളായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ആണ് അന്ത്യം

Read More

മാലിന്യം തള്ളൽ:ബിബിഎംപി മേധാവിക്കെതിരെ ഹൈക്കോടതി, ഉത്തരവ് അനുസരിക്കാനായില്ലെങ്കിൽ ജയിലിൽ അടയ്ക്കും

ബെംഗളൂരു : മിട്ടഗനഹള്ളി ക്വാറിയിൽ മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് എന്തുകൊണ്ടാണ് അവഗണിച്ചതെന്ന് വിശദമാക്കി വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കാൻ കർണാടക ഹൈക്കോടതി ശനിയാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയ്ക്ക് ഉത്തരവ് അനുസരിക്കാനായില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ഹൈക്കോടതി, എന്താണ് ശരിയും തെറ്റും എന്ന് ഗുപ്തയ്ക്ക് ബോധ്യപ്പെടുത്തുമെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. “ചില ഉദ്യോഗസ്ഥർ തങ്ങൾ നിയമത്തിന് അതീതരാണെന്ന് കരുതുന്നു. നിയമം എന്താണെന്ന് ഞങ്ങൾ അവരെ ബോധ്യപ്പെടുത്തും,”…

Read More

വിദേശത്തെ മെഡിക്കൽ ബിരുദ നിയമങ്ങളിൽ ഇളവ് നൽകാൻ സാധ്യത 

ന്യൂഡൽഹി : യുക്രയിനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദേശ മെഡിക്കൽ ബിരുദ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ഇതിനായി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​നും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നുണ്ട്. ഇന്ത്യ​യിൽ അല്ലെങ്കിൽ വി​ദേ​ശ​ത്ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഇ​വ​രു​ടെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളാ​ണ് ചർച്ച ചെയ്യുന്നത്. മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പോ​ള​ണ്ടി​ല്‍ തു​ട​ര്‍​പ​ഠ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത അ​വി​ടു​ത്തെ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര മ​ന്ത്രി വി.​കെ. സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More
Click Here to Follow Us