ചെന്നൈയിലെ രാജീവ് ഗാന്ധി ജിജിഎച്ചിൽ തീപിടിത്തം, രോഗികളെയെല്ലാം ഒഴിപ്പിച്ചു

ചെന്നൈ : ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ (ജിജിഎച്ച്) ഏപ്രിൽ 27 ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ ടവർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ശസ്ത്രക്രിയാ വാർഡിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തുകയും എല്ലാ രോഗികളും കൃത്യസമയത്ത് ഒഴിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി, ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്), മേയർ, ആരോഗ്യ സെക്രട്ടറി എന്നിവർ സ്ഥലത്തെത്തി. “ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലാണ്. പഴയ ശസ്ത്രക്രിയാ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഞങ്ങൾ പ്രദേശത്തെ സമഗ്രമായ ശുചീകരണം നടത്തുകയും…

Read More

ഡോംളൂർ എഎസ്‌സി സെന്ററിൽ വൻ തീപിടുത്തം

ബെംഗളൂരു : ഡോംളൂർ എഎസ്‌സി സെന്ററിൽ വൻ തീപിടുത്തം.  അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ തീ പടരുന്നത് നിയന്ത്രണ വിധേമാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.

Read More

ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം; സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു.

ബെംഗളൂരു : മാറത്തഹള്ളിയിലെ ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം. സോഫ്റ്റ്‌വെയർ കമ്പനി കത്തിനശിച്ചു, ശനിയാഴ്ച രാത്രി 10 മണിയോടെ സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നതെന്ന് സംശയിക്കുന്നു. നിലവിലെ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ, തീ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തീഅണയ്ക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ മഹാദേവപുര ഫയർ സ്റ്റേഷൻ ജീവനക്കാരൻ വിനയ് കുമാറിന് കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More
Click Here to Follow Us