അവസാനം റെയിൽവേ മന്ത്രി ഇടപെടുന്നു;തിരുവനന്തപുരം സ്പെഷലിന് “ശാപമോക്ഷം” ലഭിച്ചേക്കും;2013 ലെ ബജറ്റിൽ നിർദ്ദേശിച്ച ട്രൈയിൻ സർവ്വീസ് തുടങ്ങാത്തതിനെ കുറിച്ച് അന്വേഷണം.

ബെംഗളൂരു:കേരളത്തിന് 2013 ലെ റെയിൽവേ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം – ബെംഗളൂരു കന്റോൺമെന്റ് ട്രെയിൻ നാലു കൊല്ലമായിട്ടും സർവ്വീസ് ആരംഭിക്കാത്തതിനെക്കുറിച്ച് അന്വോഷിക്കാൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡ് അഡ്വൈസർ ( കോച്ചിങ് ) പുരുഷോത്തം ഗുഹക്ക് നിർദ്ദേശം നൽകി.

ബസ് ലോബിയും ചില ഉന്നതരും ചേർന്ന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പുതിയ ട്രെയിനുകളോടിക്കാതിരിക്കാൻ ചരടുവലിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

ബെംഗളൂരുവിൽ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നു പറഞ്ഞു കേരളത്തിൽ നിന്നുള്ള സർവ്വീസ് ഒഴിവാക്കിയ റെയിൽവേ 2013 നു ശേഷം ബെംഗളൂരുവിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പുതിയ സർവ്വീസുകൾ ആരംഭിച്ചതിന്റെ വൈരുധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.സംഭവം വിവാദമായതോടെ കേന്ദ്ര മന്ത്രി.വിഷയത്തിൽ ഇടപെട്ടത്.

  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള റൂട്ട് ആയ ബെംഗളൂരുവിലേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലെന്നത് മലയാളികളുടെ ഏറെക്കാലമായുള്ള പരാതിയാണ്.

മധ്യകേരളത്തിൽ നിന്ന് മാത്രം 177 സ്വകാര്യബസുകളാണ് ബെംഗളൂരുവിലേക്ക് പ്രതിദിനം സർവ്വീസ് നടത്തുന്നത്.വാരാന്തങ്ങളിലും ഉൽസവ സീസണുകളിലും കഴുത്തറപ്പൻ നിരക്കാണ് ഇവർ ഈടാക്കുന്നത്.

ബസുകളുടെ എണ്ണം കണക്കാക്കിയാൽ മാത്രം അധികമായി നാലു ട്രെയിനുകൾക്കുള്ള  യാത്രക്കാർ കൂടി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുണ്ട്. സേലം വഴി പെർമിറ്റ് ലഭിക്കാത്തതിനാൽ കെഎസ്ആർടിസി യുടെ തമിഴ്നാട് വഴിയുളള സർവ്വീസുകളും കുറവാണ്. പുതിയ ട്രെയിൻ ഓടിക്കാതിരിക്കാനുള്ള എല്ലാ ശ്രമവും അവർ നടത്തുന്നു.

  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!

ആഴ്ചയിൽ രണ്ടു തവണ ഓടേണ്ട. തിരുവനന്തപുരം – ബെംഗളൂരു പ്രീമിയം (22658/22657) സർവ്വീസ് വ്യാഴം, ഞായർ ദിവസങ്ങളിൽ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കും വെള്ളി തിങ്കൾ ദിവസങ്ങളിൽ കേരളത്തിലേക്കുമാണ് സർവീസ് നടത്തേണ്ടിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ചകളിൽ സ്പെഷൽ സർവ്വീസുകൾ പോലും ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ സർവ്വീസ് മുളയിലേ നുള്ളി.

ഇതിനായി കൊണ്ടുവന്ന കോച്ചുകൾ ഏറെനാൾ കൊല്ലം സ്‌റ്റേഷനിൽ വെറുതെയിട്ടശേഷം ചെന്നൈയിലേക്ക് തിരികെ കൊണ്ടുപോയി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us