ജവാൻ കാണുന്നതിനിടെ ലാപ്പ് ടോപ്പിൽ വർക്ക് ചെയ്ത് യുവാവ് ; ട്രോളും വിമർശനവുമായി കാണികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ബെഗളൂരു.

അതുകൊണ്ട് തന്നെ അസാധാരണമായ സ്ഥലങ്ങളിലിരുന്ന് തങ്ങളുടെ ലാപ് ടോപ്പുകളിൽ ജോലി ചെയ്യുന്ന ടെക്കികളെ സംബന്ധിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ @Neelangana Noopur എന്ന എക്‌സ് ഉപയോക്താവാണ് അത്തരത്തിൽ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.

ചിത്രത്തിൽ ഒരു തിയറ്ററിൽ സിനിമ ആരംഭിക്കാൻ പോകുമ്പോൾ, തന്റെ ലാപ്പ് ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ടെക്കിയെ കാണാം.

ചിത്രത്തോടൊപ്പം നീലാംഗന നൂപുർ ഇങ്ങനെ എഴുതി,’ ജവാൻ ആദ്യ ദിനം പ്രധാനമാണെങ്കിലും ജീവിതം പീക്ക് ബെംഗളൂരു.

ജവാൻ സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് തീയറ്ററുകളിൽ ഒരു ടെക്കി തന്റെ ജോലികൾ ചെയ്യുന്നതിന്റെ ചിത്രമായിരുന്നു അത്.

ഇതിനിടയിൽ തിയറ്ററിൽ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് മറ്റ് സിനിമാ ആസ്വാദകരുടെ കാഴ്ചാനുഭവം തടസ്സപ്പെടുത്തുമെന്ന് നിരവധി ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.

പോസ്റ്റ് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

നിരവധി പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ എത്തി.

‘ഡബ്ല്യൂഎഫ്‌എച്ച്‌ (വീട്ടിൽ നിന്ന്‌) ബംഗളൂരിൽ മാത്രമല്ല ഇന്ത്യയുടേത് പ്രബലമാണ്! മാത്രമല്ല, ഇത് തികച്ചും മര്യാദയില്ലാത്തതാണ്, മറ്റ് സിനിമാ പ്രേക്ഷകരെ സമാധാനപരമായി സിനിമ കാണുന്നവരെ ശല്യപ്പെടുത്തുന്ന അച്ചടക്കമില്ലായ്‌മയുണ്ട്! ഞാൻ ബൗൺസർമാരെ വിളിച്ച് നിങ്ങളെ പുറത്താക്കുമായിരുന്നു,’ ഒരു ഉപയോക്താവ് എഴുതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us