വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം

റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ.

നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.

സംസ്ഥാനത്തെ സർക്കാർ ജോലികളിലെ വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയായിരുന്നു യുവാക്കൾ വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

വ്യാജ ജാതി സർട്ടിഫിക്കറ്റിൽ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെ പലതവണ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെടുന്നത്.

കൈകളിൽ പ്ലക്കാർഡുമായി തെരുവിലൂടെ നടന്ന യുവാക്കളുടെ പ്രതിഷേധം.

വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

യുവാക്കളുടെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. നഗ്നരായി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാക്കളെ വീഡിയോയിൽ കാണാം.

തങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇവർ ചില വിവിഐപി വാഹനങ്ങളുടെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts