ബെംഗളൂരു വിമാനത്താവളത്തിൽ നാലു കോടി രൂപയുടെ സ്വർണകടത്ത്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ (കെഐഎ) നാലു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.

പ്രതി രാജൻ സുബ്രമണി മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു.

6.5 കിലോ ഭാരമുള്ള ഏഴ് സ്വർണക്കട്ടികളാണ് ഡിആർഐ അധികൃതർ പിടിച്ചെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയാണ് സംഭവം.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇൻഡിഗോ 6E6744 വിമാനത്തിൽ സുബ്രഹ്മണിയുടെ സഹായി സീറ്റിനടിയിൽ ആണ് സ്വർണം ഒളിപ്പിച്ചത്. വിമാനം ദുബായിൽ നിന്നാണ് വന്നത്. രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥർ ചെന്നൈ സ്വദേശി സുബ്രമണിയെ പിടികൂടിയത്.

സുബ്രഹ്മണ്യനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts