70 മാർക്കിന്റെ പരീക്ഷയിൽ 89 മാർക്ക്; വീണ്ടും വിവാദത്തിൽ അകപ്പെട്ട് ബെംഗളൂരു സർവകലാശാല

ബെംഗളൂരു : ബി.കോം ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിഴവിനെത്തുടർന്ന് വിവാദങ്ങളിൽ അകപ്പെട്ട് ബെംഗളൂരു സർവകലാശാല. വിദ്യാർത്ഥികളുടെ ഉത്തര കടലാസുകളുടെ മൂല്യനിർണ്ണയത്തിന്റെ ഗുണനിലവാരം മോശമായി പ്രതിഫലിപ്പിച്ചുകൊണ്ട്, സർവ്വകലാശാല അതിരുകടന്ന് പരീക്ഷകർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ മാർക്ക് നൽകിയതാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചത്.

മൂന്നാം സെമസ്റ്റർ ബി.കോം വിദ്യാർഥികൾ അടുത്തിടെ പുറത്തുവന്ന ഫലം കണ്ട് ഞെട്ടി. വിഷയങ്ങളിലൊന്നായ ‘ടൂറിസം ഏജൻസി’യിലേക്കുള്ള പരീക്ഷ ആകെ 70 മാർക്കിന് മാത്രമാണ് നടത്തിയതെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി എന്നാൽ ഫലം പുറത്തു വന്നപ്പോൾ മിക്ക്യ വിദ്യാർത്ഥികൾക്കും 70 കൂടുതൽ മാർക്ക് നേടി. ” അത് എങ്ങനെ സാധ്യമാകും? മൂല്യനിർണ്ണയത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ആണ് ഇപ്പോൾ ഉയർന്ന് വരുന്നത്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

“ഞാൻ 74 മാർക്ക് നേടി. ഞാൻ ഞെട്ടിപ്പോയി. മറ്റ് കോളേജുകളിലെ എന്റെ പല സുഹൃത്തുക്കൾക്കും 71, 73, 89 എന്നിവയും അതിൽ കൂടുതലും ലഭിച്ചു “അധിക” മാർക്ക് നേടിയ ഒരു വിദ്യാർത്ഥി പറഞ്ഞു,.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts