സ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് സർക്കാർ ബസുകൾ; റിപ്പോർട്ട്

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അപകട വിശകലന റിപ്പോർട്ട് പ്രകാരം സ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ സർക്കാർ ബസുകളാണ് ഉണ്ടാക്കുന്നതെന്നും, സർക്കാർ നടത്തുന്ന ബസ് കമ്പനികൾ കൂടുതൽ ട്രിപ്പുകൾ നടത്തിയതും വലിയ ദൂരങ്ങൾ പിന്നിട്ടതുമാണ് ഇതിന് കാരണമായി പറയുന്നത്.

2021-ൽ 600-ലധികം അപകടങ്ങളിൽ 46 എണ്ണവും സർക്കാർ-സ്വകാര്യ ബസുകളാണ്. ഇതിൽ 27 അപകടങ്ങൾ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകൾ ഉണ്ടാക്കിയതാണ്, ഏഴു കെഎസ്ആർടിസിയും 12 സ്വകാര്യ ബസുകളും ഉൾപ്പെടുന്നു.

  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!

2020ൽ 27ഉം 2019ൽ 42ഉം ആയിരുന്നു ബിഎംടിസിയുടെ അപകടങ്ങളുടെ എണ്ണം.

“ഒരു ദിവസം 50,000 ട്രിപ്പുകളിലൂടെ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടുന്ന 6,000 ബസുകൾ ഞങ്ങൾക്കുണ്ട്. ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ വി അൻബു കുമാർ പറഞ്ഞു. “കാരണം എന്തുമാകട്ടെ, അപകടങ്ങളും മരണങ്ങളും ന്യായീകരിക്കാനാവില്ല. അതിനാൽ, ഞങ്ങൾ ഞങ്ങളുടെ ഡ്രൈവർമാരെയും ഓഫീസർമാരെയും പരിശീലിപ്പിക്കുകയും അവരെ മികച്ച രീതിയിൽ ബോധവൽക്കരിക്കുകയും ചെയ്യും, അതുവഴി അപകടങ്ങൾ ഒഴിവാക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം
[masterslider id="10"]

Related posts

Click Here to Follow Us