വ്യാജ ഐടി റിക്രൂട്ട്‌മെന്റ്; മുൻ കോൾ സെന്റർ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരികളെയും ഉദ്യോഗാർത്ഥികളെയും ബെംഗളൂരുവിലെ ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ പ്ലേസ്‌മെന്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് 34 കാരനായ മുൻ കോൾ സെന്റർ ജീവനക്കാരനെ കർണാടക പോലീസ് പിടികൂടിയതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെ ചിഞ്ചൻവാഡ് സ്വദേശിയായ സഞ്ജീവ് ഗംഗാറാം ഗൂർഖയാണ് അറസ്റ്റിലായ പ്രതി.

പ്രതിയിൽ നിന്നും 40 വ്യാജ നിയമന കത്തുകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് ആസ്ഥാനമായുള്ള ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിലേക്ക് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് പ്രതി സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പരസ്യം നൽകിയിരുന്നു. കൂടാതെ തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം സ്വീകരിക്കുന്നതിനായി ഇയാൾ എട്ട് ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

തുടർന്ന് തൊഴിൽ പരസ്യം കണ്ടു ഇയാളുമായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോൾ പ്രതി ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും ചെയ്തു. ഇരകളോട് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നത് . ഇന്റർവ്യൂ കഴിഞ്ഞുവെന്ന് അറിയിച്ച ശേഷം ലാപ്‌ടോപ്പിനും മറ്റ് ഉപകരണങ്ങൾക്കുമായി പണം നിക്ഷേപിക്കാൻ പ്രതി ആവശ്യപ്പെട്ടു അങ്ങനെ ഉദ്യോഗാർത്ഥികളിൽ നിന്ന് ഒന്നരലക്ഷം രൂപയാണ് ഇയാൾ കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള 40 ഓളം ഉദ്യോഗാർത്ഥികൾക്ക് പ്രതി നിയമന കത്തുകൾ അയച്ചിരുന്നു. നാല് ദ്യോഗാർത്ഥികളിൽ നിന്ന് പ്രതി പണം കൈപ്പറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഉദ്യോഗാർത്ഥികളുമായി പോലീസ് ബന്ധപ്പെടുകയും പ്രതി നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

തട്ടിപ്പിനിരയായവർ വ്യാജ നിയമന കത്തുമായി കമ്പനി ആസ്ഥാനത്തെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് കമ്പനി എച്ച്ആർ മാനേജർ ജനുവരി 13 ന് സാമ്പിഗെഹള്ളി പോലീസിൽ പരാതി നൽകിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us