ബെംഗളൂരുവിലെ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റി​യേ​ക്കും

ബെംഗളൂരു : മലയാളികൾ ഉൾപ്പടെ നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസ്, ബെംഗളൂരുവിലെ ചി​ട്ടി​ ​ഉടമ​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ഇന്നലെവരെ 370 പേ​രാണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തിയത്. ഇ​നി​യും ആ​യി​ര​ത്തിലേറെ പേർ നി​ക്ഷേ​പ​ക​രാ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. പു​റ​ത്തു​വ​ന്ന കണക്ക് അനുസരിച്ച്,100 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ കൂടുതൽ പേരും പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ്. താമസമില്ലാതെ കേ​സ് സി.​ഐ.​ഡി​ക്ക് കൈ​മാ​റാ​നാ​ണ് നീ​ക്കം. രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ എ ​ആ​ൻ​ഡ് എ ​ചി​റ്റ് ഫ​ണ്ട്സ് ഉ​ട​മ​ക​ളാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശികളായ ടോ​മി എ. ​വ​ർ​ഗീ​സ്, ഭാ​ര്യ…

Read More

വ്യാജ ഐടി റിക്രൂട്ട്‌മെന്റ്; മുൻ കോൾ സെന്റർ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരികളെയും ഉദ്യോഗാർത്ഥികളെയും ബെംഗളൂരുവിലെ ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ പ്ലേസ്‌മെന്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് 34 കാരനായ മുൻ കോൾ സെന്റർ ജീവനക്കാരനെ കർണാടക പോലീസ് പിടികൂടിയതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെ ചിഞ്ചൻവാഡ് സ്വദേശിയായ സഞ്ജീവ് ഗംഗാറാം ഗൂർഖയാണ് അറസ്റ്റിലായ പ്രതി. പ്രതിയിൽ നിന്നും 40 വ്യാജ നിയമന കത്തുകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് ആസ്ഥാനമായുള്ള ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിലേക്ക് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് പ്രതി സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പരസ്യം നൽകിയിരുന്നു.…

Read More

വീട്ടിലിരുന്ന് വരുമാനം; തട്ടിപ്പുസംഘങ്ങൾ സജീവം.

ബെംഗളൂരു: വീട്ടിലിരുന്ന് ജോലിചെയ്ത് പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടുന്ന സംഘങ്ങൾ നഗരത്തിൽ സജീവമാകുന്നു. ബൊമ്മനഹള്ളിൽമാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറുപേരാണ് തട്ടിപ്പിനിരയായത്. വീട്ടിലെത്തിച്ചുനൽകുന്ന പെൻസിലുകൾ തരംതിരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി കമ്പനിക്ക് തിരികെ നൽകുന്ന ജോലിയാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് ഇവർ ഇരകളിലേക്കെത്തുന്നത്. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരാണ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. പണം നഷ്ടപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടും. വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചെറുജോലികൾ ലഭിക്കാൻ ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസായിട്ടാണ് 501 രൂപ അടയ്ക്കണമെന്നാണ് സംഘം ആവശ്യപ്പെടുക.…

Read More
Click Here to Follow Us