സാമ്പത്തിക പ്രതിസന്ധി; ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് ബൈജൂസ് 

ബെംഗളൂരു: എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാൻ നിർദേശം നല്‍കി.

ബെംഗളൂരുവിലെ ഹെഡ്ക്വാട്ടേഴ്സും 300 ട്യൂഷൻ സെന്ററുകളും ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടാനാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്‌ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും നിലവിൽ അടച്ചുവരികയായിരുന്നു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75% ജീവനക്കാർക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച്‌ 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്‌.

മാർക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പിരിച്ചുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts