കർണാടക ബാങ്കിൽ നിന്ന് 16 ലക്ഷം രൂപയും പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഫെബ്രുവരി ഏഴിന് രാത്രി വിട്‌ല ടൗണിലെ കർണാടക ബാങ്ക് കവർച്ച നടത്തിയ മൂന്ന് പേരെ ദക്ഷിണ കന്നഡ പോലീസ് അറസ്റ്റ് ചെയ്തു.

ബണ്ട്വാൾ സ്വദേശി മുഹമ്മദ് റഫീഖ് (35), മഞ്ചേശ്വരം സ്വദേശികളായ ഇബ്രാഹിം കലന്ദർ (41), ദയാനന്ദ എസ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കവർച്ച നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കേസിൽ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

കവർച്ച നടന്ന കർണാടക ബാങ്ക് ശാഖ 20 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും 16 ലക്ഷം രൂപയിലധികം പണവും മോഷണം പോയതായാണ് റിപ്പോർട്ട്.

രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) സിബി ഋഷ്യന്ത് രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മയക്കുമരുന്നുമായി യുവതി പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us