മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.

ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും.

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു മാറ്റമുണ്ടാക്കും“, എന്ന് മന്ത്രി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളോട് തിങ്കളാഴ്ച മുതൽ ഭയമില്ലാതെ സ്കൂളുകളിലും കോളേജുകളിലും വരാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. “സർക്കാർ എല്ലാ ക്രമീകരണങ്ങളും എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ക്ലാസ് മുറികൾ ശുചീകരിക്കുകയും അധ്യാപകർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു. സാമൂഹിക അകലം കർശനമായി പാലിക്കുകയും ബാച്ചുകളായി ക്ലാസുകൾ നടത്തുകയും ചെയ്യും. രക്ഷിതാക്കളോട് കുത്തിവയ്പ് എടുക്കണമെന്നും അവരുടെ കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു“, എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts