10 ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന ലാൽബാഗ് പുഷ്പമേളക്ക് നാളെ തുടക്കം;ഇത്തവണ ആദരം സൈനികർക്ക്.

ബെംഗളൂരു : പ്രസിദ്ധമായ ലാൽബാഗ് പുഷ്പമേളക്ക് നാളെ തുടക്കമാവും, എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ആണ് പുഷ്പമേളയുടെ  പ്രധാന പ്രത്യേകത.

പത്തു ദിവസം നടക്കുന്ന ഈ മേളയിൽ ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള നിശ്ചല ദൃശ്യമാണ് ഗ്ലാസ് ഹൗസിനുള്ളിൽ ഇത്തവണ പൂക്കൾ കൊണ്ട്ഒരുക്കിയിരിക്കുന്നത്.

അമർജവാൻ ജ്യോതി, ഇന്ത്യ ഗേറ്റ്, സൈനിക വാഹനങ്ങൾ എന്നിവ ഉണ്ട്, മൂന്ന് ലക്ഷം പൂക്കൾ കൊണ്ടാണ് പുഷ്പ മാതൃക ഒരുക്കിയിരിക്കുന്നത്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെയാണ് പുഷ്പമേളയുടെ സമയം സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്.

സംസ്ഥാന ഹോർട്ടികൾചർ വകുപ്പ്, മൈസൂർ ഹോർട്ടികൾചർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ആണ് പുഷ്പ മേള നടത്തുന്നത്.

തേനീച്ചകളുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ടെന്റ് ഹൗസുകളും മൊബൈൽ ആശുപത്രികളും തയ്യാറാക്കിയിട്ടുണ്ട്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

മേളക്കെത്തുന്നവരുടെ വാഹനങ്ങൾ അൽഅമീൻ കോളേജ്, ശാന്തിനഗർ ബി എംടി സി ബസ് ടെർമിനൽ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts