ഉത്തര കര്‍ണാടകയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കുമാരസ്വമിയുടെ മുന്നില്‍ 15 ദിവസം മാത്രം.

ബെംഗളൂരു:∙ വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്താനിരുന്ന ബന്ദ് പിൻവലിച്ചെങ്കിലും, ആവശ്യത്തെ പിന്തുണച്ചും എതിർത്തും വിവിധ സംഘടനകൾ തെരുവിലിറങ്ങി. എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാന ബജറ്റിൽ വടക്കൻ കർണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കർണാടക വികാസ വേദികെ എന്നീ സംഘടനകളാണ് പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മേഖലയ്ക്കായുള്ള വികസന ഫണ്ടുകൾ 15 ദിവസത്തിനുള്ളിൽ നൽകാമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഉറപ്പിന്മേൽ ബന്ദ് പിൻവലിക്കുകയായിരുന്നു.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

വടക്കൻ കർണാടകയുടെ വികസനത്തിനായി സിദ്ധരാമയ്യ സർക്കാർ നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കും. മേഖലയെ ഒരു വിധത്തിലും തഴയില്ലെന്ന് കുമാരസ്വാമി ഉറപ്പു നൽകി. സുവർണ വിധാൻ സൗധയിലേക്ക് പ്രധാന സർക്കാർ വകുപ്പുകളിൽ ചിലതെങ്കിലും പ്രവർത്തനം മാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ബന്ദ് പിൻവലിച്ചതെന്ന് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി പ്രസിഡന്റ് സോമശേഖർ കോദംബരി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യേക സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts