മലയാളികൾക്ക് കർണാടക ആർടിസിയുടെ ഓണസമ്മാനം 64 സ്പെഷൽ സർവീസുകൾ;സ്വകാര്യ ബസുകൾക്ക് തല വച്ച് കൊടുക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കുക.

ബെംഗളൂരു : ഓണം മലയാളികളുടെ ഏറ്റവും വലിയ ഉൽസവം, ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും നാട്ടിലെത്താൻ എതൊരു മലയാളിയും ആഗ്രഹിക്കുന്ന ദിവസങ്ങൾ, എന്നാൽ ബെംഗളൂരു മലയാളികൾക്ക്  പലപ്പോഴു അത് നഷ്ടക്കണക്കിന്റെ അവസരം കൂടിയാണ്, സാധാരണ 1500 രൂപ വരുന്ന ഒരു സ്വകാര്യ ബസ്ടിക്കറ്റിന് 3000 ത്തിന്റെ മുകളിൽ വരുന്നതും ഓണസമയത്താണ്. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള ആഗ്രഹവുമായി നമ്മൾ അത് കൊടുക്കാൻ തയ്യാറാകുന്നു, ഇത്തരം സന്ദർഭത്തിലാണ് സംസ്ഥാന സർക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഗതാഗത സർവീസുകളുടെ ഉപകാരം നമുക്ക് മനസ്സിലാകുന്നത്.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
കർണാടക ആർ ടി സി മലയാളികൾക്ക് ഓണസമ്മാനായി  അനുവദിച്ചത് 64 സ്പെഷൽ സർവീസുകളാണ് എറണാകുളത്തേക്ക് ഏഴും തൃശ്ശൂരിലേക്ക് ഒൻപതും കോട്ടയത്തേക്ക് 6 ഉം പാലക്കാട് 8, കോഴിക്കോട് ഒന്ന് കണ്ണൂർ 2 കുമളി 2 എന്നിങ്ങനെയാണ് പുതിയ സ്പെഷൽ സർവീസുകൾ.മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്പെഷലുകളും അനുവദിച്ചിട്ടുണ്ട്. ഓണത്തിന് ശേഷം ഇത്ര തന്നെ സ്പെഷലുകൾ അതാത് സ്ഥലങ്ങളിൽ നിന്ന് തിരിച്ചും സർവ്വീസ് നടത്തും .പാലക്കാട് തൃശ്ശൂർ കോട്ടയം എറണാകുളം എന്നിവിടങ്ങളിലേക്കുള്ള കർണാടക ആർ ടി സി ബസുകളെല്ലാം സേലം കോയമ്പത്തൂർ വഴിയാണ്.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
നഗരത്തിലെ ബസ്സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴിയും മറ്റ്  ഫ്രാഞ്ചെസി കൗണ്ടുകൾ വഴിയും ഓൺലൈനായും ടിക്കറ്റ് ഉറപ്പിക്കാം. കർണാടക ആർ ടി യി വെബ് സൈറ്റ് :ksrtc.in. ബന്ധപ്പെടേണ്ട നമ്പർ :080-49596666
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts