കബൺപാർക്കിൽ യോഗ പരിശീലനത്തിന് നിയന്ത്രണം

ബെംഗളൂരു : കബൺപാർക്കിൽ കൂട്ടമായുള്ള യോഗ പരിശീലനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഹോർട്ടികൾച്ചർ വകുപ്പിന്റെതാണ് നടപടി. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പണം വാങ്ങി പാർക്കിനുള്ളിൽ വെച്ച് യോഗക്ലാസുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച പുല്ലുകൾ നശിപ്പിക്കുന്ന രീതിയിൽ യോഗമാറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തേ അനുമതിയില്ലാതെ കബൺപാർക്കിനുള്ളിൽവെച്ചു നടത്തുന്ന വാണിജ്യപ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയിരുന്നു. ട്യൂഷൻ ക്ലാസുകൾ, സ്വകാര്യ സ്റ്റുഡിയോകൾ സംഘടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്ക് സ്ഥിരമായി കബൺപാർക്ക് ഉപയോഗിക്കുന്നതിന് ഇതോടെ കുറവുണ്ടായെങ്കിലും യോഗപരിശീലനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പുതിയ നടപടി സ്വീകരിച്ചത്.

Read More

യോഗാഭ്യാസത്തിനിടെ പെൺകുട്ടി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

ബെംഗളൂരു : മംഗളൂരു സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു. തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല നിലത്ത് ഇടിച്ചതിനാല്‍ ഗുരുതരമായി…

Read More

എല്ലാ സ്കൂളുകളിലും ദിവസവും യോഗഭ്യാസം നിർബന്ധം ; കർണാടക സർക്കാർ

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും യോഗാഭ്യാസം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. പുതിയ നിര്‍ദേശമനുസരിച്ച്‌ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്‌ക്കാനുമാണ് പുതിയ തീരുമാനം. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കു വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകള്‍ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്.

Read More

പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി ആദ്യത്തെ ഔദ്യോഗിക യോഗാഭ്യാസം നടത്തി

ബെംഗളൂരു: ജൂൺ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മൈസൂര്യക്കാർ അവതരിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര യോഗ ദിനത്തിന് (ഐഡിവൈ) രണ്ടാഴ്ച മാത്രം ശേഷിക്കെ പൊതു യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള പശ്ചാത്തലത്തിൽ ഗംഭീരമായ ഘടനയോടെ ആദ്യ ഔദ്യോഗിക റിഹേഴ്സൽ ഇന്ന് രാവിലെ വിശാലമായ മൈസൂർ കൊട്ടാരത്തിൽ നടന്നു. ജൂൺ 21-ന് നടക്കുന്ന മെഗാ ഇവന്റിന് മുന്നോടിയായി കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ആദ്യ ആഴ്ചകളിൽ വിവിധ സ്ഥലങ്ങളിൽ യോഗ റിഹേഴ്സലുകൾ നടത്തിയിരുന്നു. മേയ് 22ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആദ്യ റിഹേഴ്സലും 29ന് സുത്തൂർ മഠത്തിൽ രണ്ടാം…

Read More

സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കി കർണാടക സർക്കാർ 

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുട്ടികളിലെ പഠന സമ്മർദം കുറയ്ക്കാൻ യോഗയ്ക്ക് കഴിയുമെന്നതിനാൽ ആണ് ഇത് സ്കൂളുകളിൽ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ഓൺലൈൻ ക്ലാസ്സ്‌ ആയതും ഒക്കെ വിദ്യാർത്ഥികളുടെ കാര്യശേഷിയെ സരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇന്നു പല കുട്ടികളിലും ജീവിത ശൈലി രോഗങ്ങൾ കണ്ടു വരുന്നതും നിരവധിയാണ്. ഇതിനെല്ലാം ഒരു പരിഹാരം എന്നോണമാണ് യോഗ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കാൻ സർക്കാർ…

Read More

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തിൽ യോഗ അവതരിപ്പിക്കും

ബെംഗളൂരു: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ് യോഗ അവതരിപ്പിക്കുന്ന വേദിയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയ്ക്ക് അവസാനമായി. ജൂൺ 21 ന് മൈസൂർ കൊട്ടാരവളപ്പിൽ പ്രധാനമന്ത്രി യോഗ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തി. ശ്രീ സ്വാമിജിയുടെ 80-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഇക്കാര്യം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയും താനും ഒരു മാസം മുമ്പ് പ്രധാനമന്ത്രി മോദിയെ കാണുകയും ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ മൈസൂരുവിലേക്ക് ക്ഷണിക്കുകയും…

Read More
Click Here to Follow Us