കബൺപാർക്കിൽ യോഗ പരിശീലനത്തിന് നിയന്ത്രണം

ബെംഗളൂരു : കബൺപാർക്കിൽ കൂട്ടമായുള്ള യോഗ പരിശീലനത്തിന് നിയന്ത്രണമേർപ്പെടുത്തി.

ഹോർട്ടികൾച്ചർ വകുപ്പിന്റെതാണ് നടപടി.

സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും പണം വാങ്ങി പാർക്കിനുള്ളിൽ വെച്ച് യോഗക്ലാസുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.

വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ച പുല്ലുകൾ നശിപ്പിക്കുന്ന രീതിയിൽ യോഗമാറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

നേരത്തേ അനുമതിയില്ലാതെ കബൺപാർക്കിനുള്ളിൽവെച്ചു നടത്തുന്ന വാണിജ്യപ്രവർത്തനങ്ങൾ പൂർണമായും നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയിരുന്നു.

ട്യൂഷൻ ക്ലാസുകൾ, സ്വകാര്യ സ്റ്റുഡിയോകൾ സംഘടിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്ക് സ്ഥിരമായി കബൺപാർക്ക് ഉപയോഗിക്കുന്നതിന് ഇതോടെ കുറവുണ്ടായെങ്കിലും യോഗപരിശീലനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.

തുടർന്നാണ് പുതിയ നടപടി സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts