ഏറെ മടുത്തിട്ടാണ് കോൺഗ്രസ്‌ വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ

ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ.

വേദനയോടെയാണ് കോൺഗ്രസ്‌ പാര്‍ട്ടി വിടുന്നത്.

എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്.

മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം.

മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്.

അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം.

അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്.

സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്.

കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ.

മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല.

എന്നെ ഉപേക്ഷിക്കുന്നുവെന്ന് കേൾക്കുന്നു. ഉപേക്ഷിക്കട്ടെ.

ഈ പറഞ്ഞതൊക്കെ മുരളിയേട്ടൻ തള്ളിപറയുന്ന കാലം വരുമെന്നും പത്മജ വ്യക്തമാക്കി.

അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

ബി.ജെ.പി പ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ പറഞ്ഞു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

യാതൊരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയുടെ ഭാഗമാകുന്നതെന്നും പത്മജ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts