തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച് കേരളം.
എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു.
തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്.
മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്.
‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘
മൂന്ന് ഭാഷകള്‍ സംസാരിക്കാനും സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യമാക്കും.
വോയ്സ് അസിസ്റ്റന്‍സ്, ഇന്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകള്‍, മൊബിലിറ്റി എന്നിവ ഇതിന്റെ സവിശേഷതകളാണ്.
ഒരു ഇന്റല്‍ പ്രോസസറും കോപ്രോസസറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് ആഴത്തിലുള്ള പഠനാനുഭവം ഉറപ്പാക്കുന്നതാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.