കെ മുരളീധരൻ ബിജെപിയിലേക്ക് വരും ; പത്മജ വേണുഗോപാൽ

തൃശൂർ: കെ. മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണിപ്പോൾ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്ന് പത്മജ വേണുഗോപാൽ  പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നതായും അവർ പറഞ്ഞു.

Read More

ഏറെ മടുത്തിട്ടാണ് കോൺഗ്രസ്‌ വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ

ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് കോൺഗ്രസ്‌ പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന്…

Read More

പത്മജ വേണുഗോപാൽ ബിജെപി യിലേക്ക്; നാളെ അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ട്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പദ്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പദ്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പദ്മജ വേണുഗോപാല്‍ ഉള്ളത്.

Read More

കർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ…

Read More
Click Here to Follow Us